എറണാകുളത്ത് വ്യാപാരികളെ മര്‍ദിച്ചു കട അടപ്പിച്ച് സമരക്കാര്‍

എറണാകുളത്ത് വ്യാപാരികളെ മര്‍ദിച്ചു കട അടപ്പിച്ച് സമരക്കാര്‍

തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് എറണാകുളത്ത് ഏതാണ്ട് പൂർണം. സ്വകാര്യ വാഹനങ്ങൾ ഓടുന്നതൊഴിച്ചാൽ റോഡുകളിൽ കാര്യമായ തിരക്കില്ല. മെട്രോ സർവീസ് നടത്തുന്നുണ്ട്.

ബ്രോഡ്‍വേയിലും മറ്റും ഏതാനും കടകൾ തുറന്നത് ഒഴിച്ചാൽ കടകമ്പോളങ്ങൾ ഏതാണ്ട് പൂർണമായും തന്നെ അടഞ്ഞു കിടക്കുകയാണ്. ഏതാനും ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം പള്ളിക്കരയിൽ തുറക്കാൻ ശ്രമിച്ച കടകൾ  സമരക്കാർ  അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ പള്ളിക്കര വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് സി.ജി. ബാബു ഉൾപ്പടെ മൂന്നു പേർക്ക് പരുക്കേറ്റു. 

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഹർത്താൽ രഹിത മേഖലയായി പ്രഖ്യാപിച്ച പ്രദേശമാണ് പള്ളിക്കര. അതുപോലെ കളമശേരി മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പണിമുടക്ക് അനുകൂലികൾ കമ്പനികൾ ബലമായി അടപ്പിച്ചു. 

Related post