വൻ സുരക്ഷാ വീഴ്ച, സൂം ഉപയോഗിക്കേണ്ടെന്ന് ഗൂഗിൾ ജീവനക്കാർക്ക് വിലക്ക്

വൻ സുരക്ഷാ വീഴ്ച, സൂം ഉപയോഗിക്കേണ്ടെന്ന് ഗൂഗിൾ ജീവനക്കാർക്ക് വിലക്ക്

സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിൾ എല്ലാ ജീവനക്കാർക്കും സൂം വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിച്ചു. കോവിഡ്-19 പാൻഡെമിക് സമയത്ത് ആളുകൾക്ക് അവരുടെ പ്രൊഫഷണൽ ജോലികൾ പരിധികളില്ലാതെ സാമൂഹികവൽക്കരിക്കാനും നടപ്പാക്കാനുമുള്ള ഒരു വേദി നൽകിയതിനാൽ സൂം ജനപ്രീതി നേടിയിരുന്നു. ഇതിനിടെയാണ് സൂമിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്.

വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ അവരുടെ കോർപ്പറേറ്റ് ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും മേലിൽ ഉപയോഗിക്കരുതെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഗൂഗിൾ ജീവനക്കാർക്ക് ഒരു മെയിൽ അയച്ചു. കോർപ്പറേറ്റ് നെറ്റ്‌വർക്കിന് പുറത്തുള്ള ജോലികൾക്കായി അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ ജീവനക്കാരെ അനുവദിക്കരുതെന്ന നയമാണ് പണ്ടേ ഉള്ളതെന്ന് ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ, ബസ്ഫീഡിനോട് പറഞ്ഞു.

ഗൂഗിളിന്റെ സുരക്ഷാ ടീം സൂം ഡെസ്ക്ടോപ്പ് ക്ലയന്റ് ഉപയോഗിക്കുന്ന ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്താൻ സൂം ഉപയോഗിക്കുന്ന ജീവനക്കാർ ഒരു വെബ് ബ്രൗസർ വഴിയോ മൊബൈൽ വഴിയോ ഇത് തുടരാമെന്നും കാസ്റ്റനേഡ കൂട്ടിച്ചേർത്തു.

എറിക് യുവാൻ സ്ഥാപിച്ച സൂം ആദ്യമായി 2019 ൽ പ്രവർത്തനമാരംഭിച്ചുവെങ്കിലും 2020 മാർച്ചിൽ അതിന്റെ ജനപ്രീതി ഉയർന്നു. സജീവ ഉപയോക്താക്കളുടെ എണ്ണം ഡിസംബറിൽ 10 ദശലക്ഷത്തിൽ നിന്ന് 200 ദശലക്ഷമായി ഉയർന്നു. ഗൂഗിളിനു പുറമെ ഇലോൺ മസ്കിന്റെ സ്പെയ്സ്എക്സും സൂം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് ഉപേക്ഷിച്ചു.

Related post