സ്റ്റിക്കറുകളുമായി വീണ്ടും ഗൂഗിൾ പേ, 202 മുതൽ 2020 രൂപ വരെ സമ്മാനം

സ്റ്റിക്കറുകളുമായി വീണ്ടും ഗൂഗിൾ പേ, 202 മുതൽ 2020 രൂപ വരെ സമ്മാനം

ഈ പുതുവല്‍സരത്തിലും വൻ ഓഫറുമായാണ് ഗൂഗിൾ പേ എത്തിയിരിക്കുന്നത്. 202 രൂപ മുതൽ 2020 രൂപ വരെ അക്കൗണ്ടിലേക്ക് സമ്മാനമായി ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഗൂഗിൾ പേയുടെ പുതിയ ക്യാംപയിൻ തുടങ്ങി.

2020 ഗെയിം എന്നാണ് പുതിയ ക്യാംപെയിൻ അറിയപ്പെടുന്നത്. പേയ്‌മെന്റുകൾ നടത്തുന്നതിലൂടെ 7 സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക. 7 സ്റ്റാമ്പുകൾ കിട്ടികഴിഞ്ഞാൽ 202 മുതൽ 2020 രൂപ വരെ മൂല്യമുള്ള വൗച്ചറുകൾ, സ്ക്രാച്ച് കാർഡുകൾ എന്നിവ ലഭിക്കും. ഈ ഓഫർ ഇപ്പോൾ ഗൂഗിൾ പേ ആപ്ലിക്കേഷനിൽ ഇപ്പോൾ തന്നെ ലഭ്യമാണ്.

സ്റ്റാമ്പുകൾ ശേഖരിക്കാൻ നാല് വഴികളുണ്ട്. ഒന്നാമത്തേത്, നിങ്ങൾ ഒരു ഇടപാടിൽ അല്ലെങ്കിൽ സുഹൃത്തിന് 98 രൂപയോ അതിൽ കൂടുതലോ പണമടയ്ക്കുക എന്നതാണ്. രണ്ടാമതായി, നിങ്ങൾക്ക് ബില്ലുകൾ അടയ്ക്കാം അല്ലെങ്കിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് ചെയ്യാം. മൂന്നാമതായി, ഗൂഗിൾ പേയ്‌ക്കായി സൈൻ അപ്പ് ചെയ്യാൻ നിങ്ങൾക്ക് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കാം. ഈ പുതിയ ഉപയോക്താക്കൾ ആപ്ലിക്കേഷൻ വഴി ആദ്യത്തെ പേയ്‌മെന്റ് നടത്തുമ്പോൾ നിങ്ങൾ ഒരു സ്റ്റിക്കർ ലഭിക്കും. അവസാനമായി, നിങ്ങൾക്ക് സ്റ്റാമ്പുകൾ സമ്മാനമായി നൽകാനോ അഭ്യർഥിക്കാനോ കഴിയും. ഒരു സുഹൃത്ത് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഗിഫ്റ്റ് ബോർഡിൽ ഒരു സ്റ്റാമ്പ് ലഭിക്കുമെന്നാണ് ഗൂഗിൾ പേ പറയുന്നത്.

Related post