ഇനി ഗൂഗിൾ സേർച്ച് വഴിയും മൊബൈൽ റീചാർജ് ചെയ്യാം

ഇനി ഗൂഗിൾ സേർച്ച് വഴിയും മൊബൈൽ റീചാർജ് ചെയ്യാം

മൊബൈലിൽ ഏത് പ്ലാൻ റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഇപ്പോൾ ഗൂഗിൾ സേർച്ചിന്റെ സഹായം തേടാം. നിലവിൽ നിരവധി റീച്ചാർജ് സർവീസുകൾ ഉണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗൂഗിളിന്റെ റീചാർജ് സേർച്ച്. ഇതിനായി ആദ്യം തന്നെ ഗൂഗിൾ മൊബൈൽ ആപ്ലികേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഉപയോക്താക്കൾ ‘പ്രീപെയ്ഡ് മൊബൈൽ റീചാർജ്’ എന്ന് സേർച്ച് ചെയ്താൽ എല്ലാ ഓഫർ വിവരങ്ങളും കാണിക്കും. കൂടാതെ വിവിധ ടെലികോം കമ്പനികളുടെ പ്ലാനുകൾ കൃത്യമായി തന്നെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനാൽ പെട്ടെന്ന് തന്നെ ഡിസ്കൗണ്ടുകൾ താരതമ്യം ചെയ്യാൻ സാധിക്കും. കൂടാതെ മൊബൈൽ വോലറ്റുകൾ വഴി റീചാർജ് ചെയ്യുകയോ അല്ലെങ്കിൽ ഇഷ്ടാനുസരണം പേയ്‌മെന്റ് സേവനം നടത്തുകയോ ചെയ്യാനാകുമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലുണ്ട്.

എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ, ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കളിൽ നിന്നുള്ള പ്ലാൻ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു. സിം റീച്ചാർജ് എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ താഴെ നിങ്ങളുടെ മൊബൈൽ നമ്പർ, ഏത് നെറ്റ്‌വർക്ക് ആണ്, കൂടാതെ നിങ്ങൾക്ക് നിലവിൽ ലഭ്യമാകുന്ന പ്ലാനുകൾ എന്നിവ ലഭ്യമാകും.

ലിസ്റ്റ് ചെയ്തതിൽ നിന്ന് ഒരു പ്ലാന്‍ തിരഞ്ഞെടുത്താൽ പെയ്മെന്റ് നടത്താൽ മോബി വിക്ക്, ഫ്രീ ചാർജ്, ഗൂഗിൾ പേ, പേടിഎം എന്നിവയിലേക്ക് പോകാം. കൂടാതെ ഏത് ആപ്ലിക്കേഷനിലാണ് കൂടുതൽ ക്യാഷ് ബാക്ക് ലഭിക്കുന്നതെന്ന കാര്യവും ഗൂഗിൾ പറഞ്ഞുതരും.

Related post