പലചരക്ക് കച്ചവടം ഇനി പതിന്മടങ്ങ് കൂട്ടുവാൻ ഒരു ഗൈഡ്

പലചരക്ക് കച്ചവടം ഇനി പതിന്മടങ്ങ് കൂട്ടുവാൻ ഒരു ഗൈഡ്

ഈ കൊറോണ കാലത്ത് ഏറ്റവും നല്ല ബിസിനസ്സ് പലചരക്കു കച്ചവടം ആണെന്ന് നമുക്ക് മനസ്സിലാകും. ചെറുകിട കടകളിലാണെങ്കിലും വലിയ വൻകിട സൂപ്പർ മാർക്കറ്റുകളിലാണെങ്കിലും നമ്മുടെ നിത്യോപയോഗ സാധനങ്ങൾക്ക് എന്നും ആവശ്യക്കാരുണ്ട് . അങ്ങനെയുള്ള  റീട്ടെയിൽ വ്യാപാരികൾക്കും സൂപ്പർമാർക്കറ്റുകൾക്കുമുള്ള, അല്ലെങ്കിൽ പുതുതായി ഈ രംഗത്തേക്ക് വരാനായി ആഗ്രഹിക്കുന്നവർക്കായി സഹായകരമായ ഒരു പുസ്തകമാണ് ബുക്ക് മീഡിയ പ്രസിദ്ധീകരിച്ച പ്രദീപ് സിപിയുടെ Grow Rich Selling Groceries. 

പ്രദീപ് സിപി റീട്ടെയിൽ ബിസിനസ്സ് കൺസൾട്ടിംഗ് രംഗത്തെ ഒരു വിദഗ്ദ്ധനാണ്; കൂടാതെ ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിനും പലചരക്ക് ബിസിനസിനും നേതൃത്വം നൽകുന്നു. ലാഭകരമായ റീട്ടെയിൽ ബിസിനസ്സ് ആരംഭിക്കുന്നതിന് ഇതുവരെ ആയിരക്കണക്കിന് ക്ലയന്റുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. യുഎസ്എ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും റീട്ടെയിൽ / പലചരക്ക് ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വളരെ  സഹായകരമാണ്.

വിവരണങ്ങളും ഉദാഹരണങ്ങളും വർക്ക്‌ഷീറ്റുകളും എല്ലാം ഉള്ള ഒരു സഹായ പുസ്തകമാണിത്. ഒരു ബിസിനസ്സ് എങ്ങനെ ആരംഭിക്കണം എന്നു തുടങ്ങി ഓൺലൈൻ പലചരക്ക് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നത് വരെയും അതിനിടയിലുള്ളതെല്ലാം ഈ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. അതിനാൽ, ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം ഒരു സൂപ്പർമാർക്കറ്റ് ഉടമയ്‌ക്കോ പലചരക്ക് ശൃംഖലയ്‌ക്കോ ഒരു ചെറിയ റീട്ടെയിൽ ഷോപ്പിനോ ലാഭം എങ്ങനെ വർദ്ധിപ്പിക്കാമെന്ന് കാണിക്കുക എന്നതാണ്.

Billing Software, GST, Pricing Method, Inventory Managment, ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതും സ്റ്റാഫിനെ നിയമിക്കുന്നതും അങ്ങനെ ഒരു സംരംഭകൻ അല്ലെങ്കിൽ വ്യാപാരി എന്ന നിലയിൽ, ഒരാൾ ചിന്തിക്കേണ്ടതെന്തും, ഈ പുസ്തകത്തിൽ ഉണ്ട്. ഫിനാൻസ്, മാനേജുമെന്റ് വിദ്യാർത്ഥികൾക്ക് ഈ പുസ്തകം അവരുടെ അറിവ്  വർധിപ്പിക്കുവാൻ ഈ ബുക്ക് സഹായകരമാണ്.

നിലവിൽ ആമസോൺ വെബ്സൈറ്റിൽ നിന്ന് ഇ-ബുക്ക്  ആയി വാങ്ങാവുന്നതാണ് ഈ പുസ്തകം.
Click Here

English Summary: Very Useful Book for Making Retail Stores Profitable

Related post