സംസ്ഥാനത്ത് വരുന്ന അ‍ഞ്ചു ദിവസം  അതിശക്തമായ മഴയും കാറ്റിനും സാധ്യത

സംസ്ഥാനത്ത് വരുന്ന അ‍ഞ്ചു ദിവസം അതിശക്തമായ മഴയും കാറ്റിനും സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന അ‍ഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുണ്ട്. 

ബുധനാഴ്ചവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം മഴ കനക്കാന്‍ ഇടയാക്കും. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭം ശക്തമാണ്.

Related post