ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷയില്‍ 85.13% വിജയം. 31,9782 പേർ വിജയിച്ചു. 2019ൽ 84.33 ആയിരുന്നു. സയൻസ് – 88.62%. ഹ്യൂമാനിറ്റീസ് – 77.76%, കൊമേഴ്സ്– 84.52%. ടെക്നിക്കൽ– 87.94. ആർട് (കലാമണ്ഡലം)– 98.75% എന്നിങ്ങനെയാണ് വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതൽ എറണാകുളത്താണ് – 89.02%. കുറവ് കാസര്‍കോട് – 78.68%. നൂറു ശതമാനം നേടിയത് 114 സ്കൂളുകൾ. കഴിഞ്ഞ വർഷം 79 ആയിരുന്നു.

കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ 18,510. 1200 മാർക്കിൽ 1200ഉം വാങ്ങിയത് 234 പേരാണ്. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2234 എണ്ണം. ഓപ്പൺ സ്കൂൾ ആയി പരീക്ഷ എഴുതിയവർ 49,245. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 21,490. 43.64% വിജയം ആണ് ഓപ്പൺ സ്കൂളിൽ. കഴിഞ്ഞ വർഷം 43.48 ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയ ശതമാനം.

English Summary: Higher Secondary, VHSE 2nd Year Exam Result Announced

Related post