ജില്ലയിലെ ഹോട്ടൽ, റീചാർജ് കടകൾ എന്നിവയുടെ നിയന്ത്രണത്തിൽ ഇളവ്

ജില്ലയിലെ ഹോട്ടൽ, റീചാർജ് കടകൾ എന്നിവയുടെ നിയന്ത്രണത്തിൽ ഇളവ്

എറണാകുളം ജില്ലയിലെ ഹോട്ടൽ, മൊബൈൽ റീചാർജ് കടകൾ എന്നിവയുടെ
നിയന്ത്രണത്തിൽ ഇളവ്. ജില്ലയിൽ ഹോട്ടലുകൾക്കും, മൊബൈൽ റീചാർജ് കടകൾക്കും രാവിലെ 7 മുതൽ വൈകിട്ട് 5 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ല കളക്ടർ എസ് സുഹാസ് അനുമതി നൽകി.

ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിൽ 2 മൊബൈൽ ഫോൺ റീചാർജ് ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്.ഇതിനായി പ്രത്യേക അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകണം. ഇതിന് പുറണെ കൊറിയർ, പാഴ്‌സർ സർവീസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകീട്ട് 5 മണിവരെയാക്കി. ഹോട്ടലുകളിൽ ആളുകളെ ഇരുന്ന് കഴിയാൻ അനുവദിക്കില്ല, എന്നാൽ പാഴ്‌സൽ നൽകാം. വിതരണ സമയം രാത്രി 8 മണി വരെയാക്കി. ഹോട്ടലുകളുടെ പാഴ്‌സൽ വിതരണ സമയം രാത്രി 8 മണി വരെയായിരിക്കും.

ഈ സ്ഥാപനങ്ങളിലും, യൂണിറ്റുകളിലും രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാനിർദേശങ്ങളും പാലിക്കേണ്ടതാണെന്ന് ജില്ലാ കളട്കർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ല കളക്ടർ പ്രത്യേക അധികാര ഉപയോഗിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.

Related post