ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 36 റൺസ് വിജയം

ഓസ്ട്രേലിയയ്ക്കെതിരായ 2–ാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ വിജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെയും (90 പന്തിൽ 96) ക്യാപ്റ്റൻ വിരാട് കോലിയുടെയും (76 പന്തിൽ 78) കെ.എൽ.രാഹുലിന്റെയും (52 പന്തിൽ 80) മികവിൽ 6ന് 340 റൺസിലെത്തിയപ്പോൾ ഓസീസ് മറുപടി 49.1 ഓവറിൽ 304ൽ ഒതുങ്ങി. മുഹമ്മദ് ഷമി 3 വിക്കറ്റെടുത്തു. ബാറ്റിങ്ങിനിടെ പാറ്റ് കമിൻസിന്റെ പന്തുകൊണ്ട് ശിഖർ ധവാനും ഫീൽഡിങ്ങിനിടെ വീണ് രോഹിത് ശർമയ്ക്കും പരുക്കേറ്റതു ജയത്തിലും ഇന്ത്യയ്ക്കു സങ്കടമായി. 

മുംബൈയിൽ കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റിൽനിന്ന് ഇന്ത്യ പാഠംപഠിച്ചു. ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയ കോലിയും സംഘവും രാജ്കോട്ടിൽ ഓസീസിനെതിരെ തനിസ്വരൂപം കാട്ടി. തകർത്തടിച്ചു മുന്നേറിയ സ്റ്റീവ് സ്മിത്ത് മത്സരം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിന്റെ സ്പിന്നിൽ കുടുങ്ങി സ്മിത്ത് പുറത്തായതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നാളെ ബെംഗളൂരുവി‍ൽ ഇനി ഫൈനലാണ്; 3 മത്സര പരമ്പരയിലെ വിജയികളെ നിർണയിക്കാനുള്ള ഫൈനൽ. 

Related post