ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും  ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര.

ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര.

ഇന്ത്യയ്ക്ക്, ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും സമാനമായ ജയത്തോടെ പരമ്പര. ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ അനായാസം വിജയത്തിലെത്തി. ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിനേട്ടത്തിന്റെ ആഹ്ലാദത്തിനൊപ്പം ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറി നഷ്ടത്തിന്റെ ചെറിയ നിരാശയും പേറിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിൽ വിജയം തൊട്ടത്. രോഹിത് ശർമ കളിയിലെ കേമനായപ്പോൾ വിരാട് കോലി പരമ്പരയുടെ താരമായി

ആദ്യ മത്സരത്തിൽ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് വഴങ്ങി പരമ്പരയ്ക്കു തുടക്കമിട്ട ഇന്ത്യ, തുടർ വിജയങ്ങളിലൂടെ എല്ലാ പിഴവുകൾക്കും പ്രായശ്ചിത്തം ചെയ്തു. അകമ്പടിയായി പരമ്പര നേട്ടവും! രണ്ടാം മത്സരത്തില്‍ ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ലായി മാറിയ ഓപ്പണർ ശിഖർ ധവാന് ബാറ്റിങ്ങിന് ഇറങ്ങാനാകാതെ പോയിട്ടും ബെംഗളൂരുവിൽ അനായാസ വിജയം കുറിക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഓസീസ് താരത്തിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെയാണ് ധവാനു പരുക്കേറ്റത്.

29–ാം ഏകദിന െസഞ്ചുറി നേടിയ രോഹിത് 128 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 119 റൺസോടെ ഇന്ത്യയുടെ ടോപ് സ്കോററായി. അർഹിക്കുന്ന സെഞ്ചുറിയിലേക്കു ബാറ്റുവീശിയ കോലി 91 പന്തിൽ എട്ടു ഫോറുകൾ സഹിതം 89 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റനെ നഷ്ടമായെങ്കിലും മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ ഇന്ത്യയെ വിജയതീരമണച്ചു. അയ്യർ 35 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 44 റൺസോടെ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ നാലു പന്തിൽ എട്ടു റൺസുമായി വിജയത്തിലേക്ക് അയ്യർക്കു കൂട്ടുനിന്നു. ശിഖർ ധവാനു ഫീൽഡിങ്ങിനിടെ പരുക്കേറ്റതിനെ തുടർന്ന് ഓപ്പണറായെത്തിയ ലോകേഷ് രാഹുലാണ് (27 പന്തിൽ 19) ഇന്ത്യൻ നിരയിൽ പുറത്തായ മൂന്നാമൻ. ഓസീസിനായി ആദം സാംപ, ആഷ്ടൺ ആഗർ, ജോഷ് ഹെയ്സൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Related post