മാർച്ച് 31 വരെ രാജ്യത്ത് ട്രെയിൻ സർവീസ് ഇല്ല, റെയിൽവേ ഉത്തരവ് പുറത്തിറക്കി.

മാർച്ച് 31 വരെ രാജ്യത്ത് ട്രെയിൻ സർവീസ് ഇല്ല, റെയിൽവേ ഉത്തരവ് പുറത്തിറക്കി.

രാജ്യത്തെ ട്രെയിൻ ഗതാഗതം 31 വരെ നിർത്തിവച്ചു. ഇതു സബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു സർവീസ് നിർത്തിവയ്ക്കാൻ ധാരണയിലെത്തിയത്.

നിലവിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു 31 രാത്രി വരെ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കും. ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. എന്നാൽ ഗുഡ്‌സ് ട്രെയിനുകൾക്കു വിലക്കില്ല. 

ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്നു നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

Related post