
നാളെ മുതൽ അന്തർജില്ല ബസ് സർവീസ്
സംസ്ഥാനത്ത് നാളെ മുതൽ അന്തർ ജില്ലാ ബസ് യാത്രകൾക്ക് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബസിൽ പകുതി സീറ്റിൽ മാത്രം യാത്രക്കാരെ അനുവദിക്കും. യാത്രാ നിരക്ക് 50% കൂട്ടാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നേരം മുഖ്യമന്ത്രി നടത്തും. അന്തർ സംസ്ഥാന യാത്രകൾക്കുള്ള അനുമതി തൽക്കാലം ഉണ്ടാകില്ല. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം.
English Summary: Starting Inter-city bus service from tomorrow