അഞ്ചാം ഐ.പി.എല്‍ കിരീടം നേടി മുംബൈ ഇന്ത്യന്‍സ്

അഞ്ചാം ഐ.പി.എല്‍ കിരീടം നേടി മുംബൈ ഇന്ത്യന്‍സ്

13-ാമത് ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടു. അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത്ത് ശര്‍മയുടെ ബാറ്റിങ് മികവിലാണ് മുംബൈ ഡല്‍ഹിയ്‌ക്കെതിരെ അനായാസ വിജയം സ്വന്തമാക്കിയത്.

ഇതോടെ ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന പുതിയ റെക്കോഡ് മുംബൈ എഴുതിച്ചേര്‍ത്തു. കഴിഞ്ഞ സീസണിലും മുംബൈ തന്നെയായിരുന്നു ജേതാക്കള്‍. ചെന്നൈയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമാണ് മുംബൈ.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. 

English Summary: Mumbai Indians wins ipl 2020

Related post