വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍: പുതിയ OS വികസിപ്പിക്കാന്‍ ജിയോയും ഗൂഗിളും

വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍: പുതിയ OS വികസിപ്പിക്കാന്‍ ജിയോയും ഗൂഗിളും

വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു. ഇതിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും. ഇപ്പോഴും 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധിപേര്‍ രാജ്യത്തുണ്ട്. 2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി. 

രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരംപ്രധാനംചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായിയും റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോമുമായുള്ള കൂട്ടുകെട്ട് അദ്ദേഹം സ്ഥിരീകരിക്കുകയുംചെയ്തു. 33,737 കോടി രൂപയാണ് ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപിക്കുന്നത്. 

English Summary: Cheap 4G smartphone: Jio and Google to develop new OS

Related post