ഫ്രീ ഫോൺ , ഒരു വർഷം അൺലിമിറ്റഡ് കോൾ, ഇന്റർനെറ്റ്. ജിയോ ഹാപ്പി ന്യൂ ഇയർ ഓഫർ

ഫ്രീ ഫോൺ , ഒരു വർഷം അൺലിമിറ്റഡ് കോൾ, ഇന്റർനെറ്റ്. ജിയോ ഹാപ്പി ന്യൂ ഇയർ ഓഫർ

രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. സ്മാർട് ഫോണുകൾക്കും ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുമായി റിലയൻസ് ജിയോ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ ആണ് പ്രഖ്യാപിച്ചത്. ജിയോ പറയുന്നത് പോലെ പുതിയ ഓഫർ ലളിതമാണ്. സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് 2020 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും.

ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ ഉപയോക്താക്കൾക്ക് 2020 രൂപയുടെ അതേ ഓഫർ നൽകാനും 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളുമായി ഒരു ജിയോഫോൺ സൗജന്യമായി നേടാനും കഴിയുമെന്ന് കമ്പനി അറയിച്ചു.

2020 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന ജിയോയുടെ സ്മാർട് ഫോൺ വരിക്കാർക്ക് പ്രതിദിനം 1.5 ജിബി ഡേറ്റയും പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകളും എസ്എംഎസും ഒരു വർഷത്തേക്ക് ലഭിക്കും. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് പ്രതിദിനം 500 എംബി ഡേറ്റയും പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകളായ എസ്എംഎസും ലഭിക്കും. 

Related post