വൈഫൈ ഉണ്ടെങ്കില്‍ ഫോണ്‍ വിളിക്കാം; വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ എയര്‍ടെലിന് പിന്നാലെ ജിയോയും

വൈഫൈ ഉണ്ടെങ്കില്‍ ഫോണ്‍ വിളിക്കാം; വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ എയര്‍ടെലിന് പിന്നാലെ ജിയോയും

എയര്‍ടെലിന് പിന്നാലെ രാജ്യത്ത് വൈഫൈ വഴി ഫോണ്‍വിളി സാധ്യമാക്കുന്ന വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ റിലയന്‍സ് ജിയോ. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് റിലയന്‍സ് ജിയോ വൈഫൈ കോളിങ് സേവനത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.

ചില സര്‍ക്കിളുകളില്‍ വോയ്‌സ് ഓവര്‍ വൈഫൈ സേവനത്തിന്റെ പരീക്ഷണം ജിയോ ആരംഭിച്ചതായി ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ജിയോ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

കേരളം, കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ജിയോ വോയ്‌സ് ഓവര്‍ വൈഫൈ സേവനം പരീക്ഷിക്കുന്നത് എന്നാണ് വിവരം.

എയര്‍ടെല്‍ അവരുടെ തന്നെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ മാത്രമാണ് വൈഫൈ കോള്‍ സേവനം നല്‍കുന്നത്. എന്നാല്‍ ഏത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിലും ജിയോയുടെ വൈഫൈ കോളിങ് സൗകര്യം ലഭ്യമാവുമെന്നാണ് വിവരം.

Related post