കാക്കനാട് ആർടി ഓഫിസിലെ AMVI ക്ക് കോവിഡ്; ഓഫിസ് അടച്ചിടാൻ നിർദേശം

കാക്കനാട് ആർടി ഓഫിസിലെ AMVI ക്ക് കോവിഡ്; ഓഫിസ് അടച്ചിടാൻ നിർദേശം

കാക്കനാട് ആർടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എഎംവിഐ) കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ, ആർടി ഓഫിസ് അടച്ചിട്ട് ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച എഎംവിഐയുടെ ഭാര്യ ആരോഗ്യ പ്രവർത്തകയാണെങ്കിലും ഇവർക്ക് രോഗമില്ലെന്നാണ് വിവരം. അതേസമയം, കലക്ട്രേറ്റിലെ മറ്റു ഓഫിസുകളുടെ തുടർനടപടികളിൽ തീരുമാനം ആയിട്ടില്ല.

Related post