
നോർത്ത് ഈസ്റ്റിനോടും സമനില ; ജയിക്കാന്‍ മറന്ന് കേരള ബ്ലാസ്റ്റേഴ്സ് (1–1)
ഐഎസ്എല്ലില്‍ സമനിലയൊഴിയാതെ കേരള ബ്ലാസ്റ്റേഴ്സ്. ശനിയാഴ്ച രാത്രി നടന്ന 10–ാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് അഞ്ചാം സമനില വഴങ്ങിയത്. 43–ാം മിനിറ്റിൽ ഗോൾ നേടിയ ശേഷം രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയായിരുന്നു. എട്ടു പോയിന്റുമായി പോയിന്റു പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും.
41–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ബോക്സിനകത്തേക്ക് ആക്രമിച്ചു കയറിയ ഓഗ്ബെച്ചെയെ ഗോള്‍ കീപ്പർ സുഭാശിഷ് റോയ് ഫൗൾ ചെയ്തു വീഴ്ത്തുന്നു. സംശയമേതുമില്ലാതെ റഫറി പെനൽറ്റി അനുവദിച്ചു. ഗോൾ വലയുടെ ഇടതു മൂലയിലേക്ക് പന്ത് അടിച്ചു കയറ്റി ഓഗ്ബെച്ചെ. 43–ാം മിനിറ്റിലെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നിൽ.
എന്നാൽ 50ാം മിനിറ്റിൽ പെനൽറ്റിയിലൂടെ തന്നെ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. ബ്ലാസ്റ്റേഴ്സ് ബോക്സിന് അകത്ത് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം സെത്യാസെൻ സിങ്ങിന്റെ ഹാന്‍ഡ് ബോളിന് റഫറി പെനൽറ്റി അനുവദിക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് താരം രാകേഷ് പ്രധാന്റെ ക്രോസ് സെത്യാസെൻ തലകൊണ്ടു തടുക്കാന്‍ ശ്രമിച്ചപ്പോൾ പന്ത് കയ്യിലും തട്ടിയെന്നായിരുന്നു റഫറിയുടെ നിരീക്ഷണം. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ എതിര്‍വാദവുമായി എത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പെനൽറ്റി കിക്കെടുത്ത് അസമാവോ ഗ്യാന്‍ ലക്ഷ്യം കണ്ടു (1–1) .
83–ാം മിനിറ്റിൽ നോര്‍ത്ത് ഈസ്റ്റ് ബോക്സിന് തൊട്ടുവെളിയില്‍ ഓഗ്ബെച്ചെയ്ക്കെതിരായ ഫൗളിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷേ തന്ത്രപൂർവം ഓഗ്ബെച്ചെ പന്ത് ജെസലിനു നല്‍കിയെങ്കിലും നോർത്ത് ഈസ്റ്റ് പ്രതിരോധതാരത്തില്‍ തട്ടി പന്തു പുറത്തേക്കുപോയി. അധികസമയത്ത് ലഭിച്ച കോര്‍ണറും മുതലെടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കു സാധിക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില