കൊറോണ വൈറസിനെക്കുറിച്ച്‌ ആശങ്ക വേണ്ട -ആരോഗ്യ മന്ത്രി

കൊറോണ വൈറസിനെക്കുറിച്ച്‌ ആശങ്ക വേണ്ട -ആരോഗ്യ മന്ത്രി

‘കൊറോണ’ വൈറസിനെക്കുറിച്ച്‌ യാതൊരാശങ്കയും വേണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. ‘നിപ’യേക്കാൾ അപകടകാരിയാണെങ്കിലും കേരളം സജ്ജമാണെന്നും ആദ്യമായി ‘കൊറോണ’ വൈറസിനെ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്‌ കേരളത്തിലാണെന്നും പറഞ്ഞു.

തിരുവാണിയൂർ ഗ്രാമപ്പഞ്ചായത്തിൽ ചെമ്മനാട്‌ പാലാപ്പടിയിൽ നിർമിച്ച ഗവ. ഹോമിയോ ആശുപത്രി മന്ദിരം ഉദ്‌ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഹോമിയോ ആശുപത്രിക്ക്‌ പുതിയ യോഗാകേന്ദ്രവും പരിശീലകനെയും അനുവദിക്കും. വന്ധ്യതാ നിവാരണ ക്ലിനിക്കിനായി പുതിയ ഡോക്ടറെയും നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

Related post