കാറിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷിച്ചു

കാറിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷിച്ചു

മൂവാറ്റുപുഴയിൽ കാറിൽ കുടുങ്ങിയ കുഞ്ഞിനെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷിച്ചു. ഇന്നലെ രാവിലെ മൂവാറ്റുപുഴ പിഒ ജംക്‌ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം.  കുഞ്ഞിനെ കാറിൽ കിടത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കുടുംബാംഗങ്ങൾ തിരികെ എത്തിയപ്പോൾ കാർ തുറക്കാൻ കഴിയാതിരുന്നതോടെയാണു കുഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയത്.

കാഞ്ഞിരപ്പിള്ളിയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ 1 വയസ്സുള്ള കുഞ്ഞാണ് കാറിൽ കുടുങ്ങിയത്. കാറിന്റെ ഡോർ തുറക്കാൻ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ‌സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ.എം.ജാഫർഖാന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Related post