ആവേശത്തിമർപ്പിൽ ബീച്ച് ബൈക്ക് റേസ്

ആവേശത്തിമർപ്പിൽ ബീച്ച് ബൈക്ക് റേസ്

കൊച്ചിൻ കാർണിവലിനോടനുബന്ധിച്ചു ബൈക്ക് റേസ് മത്സരം പുതുവൈപ്പ് ബീച്ചിൽ നടത്തി. യുവാക്കളെയും കാണികളെയും ആവേശത്തിലാക്കിയ ബീച്ച് റേസിൽ മൂന്നു ക്യാറ്റഗറികളിലായാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. ഓരോ ക്യാറ്റഗറിയിലും 18 മത്സരാർത്ഥികൾ വീതം പങ്കെടുത്തു. ഇന്ത്യൻ ഓപ്പൺ ക്ലാസ്, ഇന്ത്യൻ എക്സ്പെർട് ഓപ്പൺ, ഫോറിൻ ഓപ്പൺ കാറ്റഗറി എന്നെ വിഭാഗങ്ങളിലായാണ് മത്സരം നടത്തപ്പെട്ടത്. ഇന്ത്യൻ ഓപ്പൺ ക്ലാസിലും ഇന്ത്യൻ എക്സ്പെർട് ഓപ്പണിലും അനൂപ് വിജയി ആയി. ഫോറിൻ ഓപ്പൺ ക്യാറ്റഗറിയിൽ അമൽ വര്ഗീസും വിജയിച്ചു.

Related post