
കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ മാർച്ച്
കൊച്ചി ∙ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ ഫെയ്സ്ബുക് കൂട്ടായ്മയുടെ കൂറ്റൻ പ്രതിഷേധ മാർച്ച്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഷിപ്യാഡിലേക്കാണ് ലോങ് മാർച്ച്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ–സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ സംഘടനകളും പ്രതിഷേധത്തിനായി ഒരുമിച്ചിട്ടുണ്ട്.