പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ പുലർച്ചെ വരെ

പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ പുലർച്ചെ വരെ

പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ സർവീസുകൾ പുലർച്ചെ വരെ നീട്ടി.നാളെ രാവിലെ 6 ന് ആരംഭിക്കുന്ന സർവീസ് ജനുവരി 1 നു പുലർച്ചെ ഒന്നുവരെയുണ്ടാവും. 

പുതുവർഷ ദിനത്തിൽ രാവിലെ 6 നു പതിവു സർവീസ് തുടങ്ങി 2 നു പുലർച്ചെ 1. 30 ന് അവസാനിക്കും. 2 നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്.  3 ന് രാവിലെ 5 നു സർവീസ് ആരംഭിക്കും. 3, 4, 5 തീയതികളിൽ ആലുവയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11. 10 നും തൈക്കൂടത്തുനിന്നുള്ള അവസാന സർവീസ് 11 നും പുറപ്പെടും.

Related post