കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കിലേക്ക്, പ്രാരംഭ നടപടികൾ തുടങ്ങി

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഇൻഫോപാർക്കിലേക്ക്, പ്രാരംഭ നടപടികൾ തുടങ്ങി

കൊച്ചിയുടെ വികസനത്തിന് നവീനമായ മുഖം നൽകിയ കൊച്ചി മെട്രോ കുതിപ്പിന്റെ പാളത്തിലാണ്. മണിക്കൂറുകളുടെ ദൂരങ്ങൾ മിനിറ്റുകളുടെയും നിമിഷങ്ങളുടെയും ലാഘവത്വത്തിലേയ്ക്ക് മാറ്റി മറിച്ചു മെട്രോ പുതിയ ചരിത്രം എഴുതി ഗതാഗതത്തിന്റെ നവീന മാർഗമൊരുക്കി മെട്രോ അതിന്റെ രണ്ടാം ഘട്ട പണികൾ ആരംഭിച്ചു കഴിഞ്ഞു.

ഇത്തവണ മെട്രോ നീട്ടുന്നത് ജെ.എൻ .എൽ സ്റ്റേഡിയം മുതൽ നഗരത്തിന്റെ ഐ.ടി. ഹബ്ബായ ഇൻഫോപാർക് വരെയാണ്. ഇതിനുള്ള സ്ഥലമെടുപ്പ് നടപടികൾ അധികൃതർ തുടങ്ങി കഴിഞ്ഞു. 11.17 കിലോമീറ്റർ നീളത്തിലാണ് കലൂർ- കാക്കനാട്- ഇന്ഫോപാര്ക് റൂട്ടിൽ മെട്രോ വരുക. 11 സ്റ്റേഷനുകളാവും ഈ റൂട്ടിൽ ഉണ്ടാവുക. ഇതിന്റെ ഭാഗമായി സീപോർട് എയർപോർട്ട് റോഡിന് വിസ്തൃതി കൂട്ടാനുള്ള പണികൾ ആരംഭിച്ചു.

2400 കോടി രൂപയാണ് പദ്ധതി വിഹിതം. 2012 ലാണ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ പണികൾ തുടങ്ങുന്നത്. 4 വർഷത്തിനുള്ളിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിച്ചുകൊണ്ട് കൊച്ചി മെട്രോ ഏറ്റവും വേഗത്തിൽ പണി പൂർത്തിയാക്കി കൈയടി നേടി. സോളാർ പാനുകളിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ , യാത്രക്കാർക്കായി കൊച്ചി വൺ കാർഡ്, വിദ്യാർത്ഥികൾക്ക് പ്രത്യേക കൺസെഷൻ തുടങ്ങി മികച്ച മാതൃക പദ്ധതികളും മെട്രോയുടേതായി ഉണ്ട്.

Related post