കൊച്ചി മെട്രോ, തൈക്കൂടം– പേട്ട പരീക്ഷണ ഓട്ടം തുടങ്ങി

കൊച്ചി മെട്രോ, തൈക്കൂടം– പേട്ട പരീക്ഷണ ഓട്ടം തുടങ്ങി

കൊച്ചി മെട്രോയുടെ തൈക്കൂടം–പേട്ട റീച്ചിൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി. ഇന്നലെ രാവിലെ 7.40നാണു പരീക്ഷണ ഓട്ടം ആരംഭിച്ചത്. 5 കിലോമീറ്റർ വേഗത്തിലാണു ട്രെയിൻ സഞ്ചരിച്ചത്. കൊച്ചി മെട്രോയുടെയും ഡിഎംആർസിയുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ട്രാക്കും ട്രാക്‌ഷൻ സംവിധാനങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പേട്ടയിൽ നിന്നു 8.20ന് തിരികെ പുറപ്പെട്ട ട്രെയിൻ 9 മണിയോടെ തൈക്കൂടത്ത് എത്തി.

മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന റീച്ചാണു തൈക്കൂടം മുതൽ പേട്ട വരെയുളള ഭാഗം. ഇവിടെ സിവിൽ ജോലികൾ 90 ശതമാനവും പൂർത്തിയായി. പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുളള ഭാഗത്തെ നിർമാണവും പുരോഗമിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷണ ഓട്ടങ്ങൾ നടത്തും. പരീക്ഷണ ഓട്ടം പൂർത്തിയാകുന്ന മുറയ്ക്ക് മെട്രോ സുരക്ഷാ കമ്മിഷണറെ പരിശോധനയ്ക്കായി സമീപിക്കും. തുടർന്നു പാത കമ്മിഷൻ ചെയ്യാനുളള നടപടികളുണ്ടാകും. പരീക്ഷണ ഓട്ടം വിജയകരമായിരുന്നെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. സിഗ്‌നലിങ് സംവിധാനങ്ങളുടെ പരിശോധനയും ഇന്നലെ രാത്രിയോടെ ആരംഭിച്ചു.

Related post