കെ.ആർ.ഗൗരിയമ്മ അന്തരിച്ചു

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി. കടുത്ത അണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  

ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനു വയ്ക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പൊതുദർശനം. സിപിഎംനേതാക്കളായ എ.വിജയരാഘവൻ, എം.എബേബി, വി.ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ഒരുക്കങ്ങൾ വിലയിരുത്തുന്നു. ഒരു മണിക്കൂറോളം പൊതുദർശനം ഉണ്ടാകും. പിന്നീട് ആലപ്പുഴയിലേക്കു കൊണ്ടുപോകും. 6 മണിക്ക് അന്ത്യകര്‍മ്മങ്ങൾ ആരംഭിക്കും. 

English Summary: K.R. Gowri Amma passes away

Related post