വൈദ്യുതി ബിൽ 3000 കടന്നാൽ ഇ പേയ്മെന്റ് മാത്രം

വൈദ്യുതി ബിൽ 3000 കടന്നാൽ ഇ പേയ്മെന്റ് മാത്രം

രണ്ടു മാസം കൂടുമ്പോൾ 3,000 രൂപയിലധികം വൈദ്യുതി ബിൽ വരുന്ന ഗാർഹിക ഉപയോക്താക്കൾക്കു ജനുവരി ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കി കെഎസ്ഇബി. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണിത്.

പ്രതിമാസം 1500 രൂപയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു രണ്ടു മാസത്തെ ബിൽ തുക 3000 രൂപയിലധികം വരും. ഇവർക്കാണു ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയത്. ഗാർഹികേതര ഉപയോക്താക്കളിൽ പ്രതിമാസം 2000 രൂപയ്ക്കു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു കഴിഞ്ഞ വർഷം മുതൽ ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയിരുന്നു. ഈ വിഭാഗത്തിലുള്ളവർക്കും 1500 രൂപയ്ക്കു മുകളിലെന്ന പരിധി ബാധകമാക്കി.

Related post