ഇന്നു മുതൽ ബോട്ടുകളിൽ യാത്രക്കൂലി വർധന

ഇന്നു മുതൽ ബോട്ടുകളിൽ യാത്രക്കൂലി വർധന

ജലഗതാഗത വകുപ്പിനു കീഴിലെ ബോട്ടുകളിലെ യാത്രക്കൂലി ശനിയാഴ്ച മുതൽ വർധിക്കും. യാത്രക്കൂലി വർധനയുമായി ബന്ധപ്പെട്ട നാറ്റ്പാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല കമ്മിറ്റി തയ്യാറാക്കിയ നിരക്ക് വർദ്ധന സർക്കാർ അംഗീകരിക്കുകയായിരുന്നു. വർധന പ്രകാരം മിനിമം ചാർജ് 4 രൂപയിൽനിന്ന് 6 രൂപയാകും. കൂടിയ ചാർജ് 12 രൂപയിൽനിന്ന്‌ 19 രൂപയാകും. ഏഴ് വർഷത്തിനു ശേഷമാണ് ജലഗതാഗത വകുപ്പിൽ യാത്രക്കൂലി വർധിപ്പിക്കുന്നത്.

Related post