
2020ൽ വിരമിക്കൽ പ്രഖ്യാപിച്ച് ലിയാൻഡർ പെയ്സ്
ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാൻഡർ പെയ്സ് വിരമിക്കുന്നു. അടുത്ത വർഷത്തോടെ കരിയർ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. 2020 ടെന്നീസിൽനിന്നു വിട പറയുന്ന വര്‍ഷമായിരിക്കുമെന്ന് ട്വിറ്ററിൽ പെയ്സ് അറിയിച്ചു. 46 വയസ്സുകാരനായ പെയ്സ് ഒളിംപിക്സ് മെഡലുൾപ്പെടെ (1996) ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.
2020ൽ കുറച്ചു മത്സരങ്ങളില്‍ മാത്രമേ കളിക്കുന്നുള്ളൂ. ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കുമെന്നും പെയ്സ് ട്വിറ്ററിൽ അറിയിച്ചു. എല്ലാ സമയത്തും പിന്തുണച്ച മാതാപിതാക്കള്‍, മകള്‍ അയാന, സഹോദരിമാര്‍ എന്നിവര്‍ക്കെല്ലാം പെയ്സ് നന്ദി അറിയിച്ചു.