ലീന മരിയ പോൾ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.

ലീന മരിയ പോൾ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി ലീന മരിയ പോൾ അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി സലൂണിലും ചെന്നൈയിലെ വീട്ടിലും സിബിഐ നോട്ടിസ് പതിച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്നു ലീനയ്ക്കെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു.

രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ലീനയുടെ ചിത്രങ്ങൾ സഹിതം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സിബിഐയുടെ ഈ നീക്കത്തിനു മുൻപുതന്നെ ലീന രാജ്യംവിട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.  സിബിഐ കേസിൽ പ്രതിയായ സാംബശിവ റാവുവിനെ സംരക്ഷിക്കാമെന്നു വാഗ്ദാനം ചെയ്താണു ലീനയും കൂട്ടാളികളും വൻതുക കൈക്കൂലി ആവശ്യപ്പെട്ടത്.സംഭവത്തിൽ ഹൈദരാബാദ് സ്വദേശി മണിവർണ റെഡ്ഡി, മധുര സ്വദേശി സെൽവം രാമരാജ് എന്നിവരുടെ സഹായവും പ്രതികൾക്കു ലഭിച്ചു. ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോളാണു സംഭവം ആസൂത്രണം ചെയ്തതു ലീനയാണെന്നു സിബിഐക്കു ബോധ്യപ്പെട്ടത്.

Related post