രാജ്യത്ത് ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി; ഒരാഴ്ച കടുത്ത നിയന്ത്രണം

രാജ്യത്ത് ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി; ഒരാഴ്ച കടുത്ത നിയന്ത്രണം

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ ആവശ്യമാണ്. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നാളെ മുതൽ ഒരാഴ്ച രാജ്യത്താകെ കർശന നിയന്ത്രണം നടപ്പാക്കും. നിയന്ത്രണങ്ങൾ എത്ര കർശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. സ്ഥിതി മോശമായാൽ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കും.

ഇളവുകളെക്കുറിച്ചുള്ള പുതിയ മാർഗരേഖ നാളെ പുറത്തിറക്കും. സാധാരണക്കാരുടെയും ദിവസവേതനക്കാരുടെയും ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് പുതിയ മാർഗരേഖ തയാറാക്കുന്നത്. കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കും. കാർഷിക മേളയ്ക്ക് ഇളവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാർച്ച് 25ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗൺ ഇന്ന് അവസാനിക്കേണ്ടതായിരുന്നു.

Related post