ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ.

ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ.

കോവിഡ് വ്യാപന ഭീതിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. 

മാർച്ച് 23ന് അർധരാത്രി മുതലാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് ഏപ്രിൽ 14 അർധരാത്രി അവസാനിക്കും. തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നീട്ടുന്നതിനോട് രാജസ്ഥാൻ എതിർപ്പ് പ്രകടിപ്പിക്കയും ചെയ്തു. ഘട്ടംഘട്ടമായി പിൻവലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Related post