ലോക്‌ഡൗൺ മേയ് 31 വരെ നീട്ടി

ലോക്‌ഡൗൺ മേയ് 31 വരെ നീട്ടി

രാജ്യത്ത് കോവിഡ് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എൻഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടുള്ള നിരോധനങ്ങളല്ലാതെ മറ്റൊന്നും നിലവിലുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാനങ്ങള്‍ക്കു നിരോധനം ഏർപ്പെടുത്താം. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് നിരോധനമുള്ളതായി മാര്‍ഗനിർദേശത്തില്‍ പറയുന്നില്ല. ഈ സാഹചര്യത്തിൽ ഇതിന്മേൽ സംസ്ഥാന സർക്കാരുകളാണു തീരുമാനമെടുക്കേണ്ടത്.

Related post