സുരക്ഷാ മുന്നൊരുക്കങ്ങളോടെ മാളുകൾ തുറന്നു

സുരക്ഷാ മുന്നൊരുക്കങ്ങളോടെ മാളുകൾ തുറന്നു

ലോക്ഡൗൺ ഇളവുകളെ തുടർന്ന് നഗരങ്ങളിലെ മാളുകൾ തുറന്നെങ്കിലും ആദ്യദിനം കാര്യമായ തിരക്കനുഭവപ്പെട്ടില്ല. കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് മാളുകൾ തുറന്നത്. ഫുഡ്കോർട്ടും ഷോപ്പുകളും തുറന്നെങ്കിലും തിയറ്ററുകളും കുട്ടികളുടെ കളിസ്ഥലങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രവേശനകവാടങ്ങളിൽ താപനില പരിശോധിക്കാനുള്ള സംവിധാനവും അണുനശീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പല ഷോപ്പുകളും ‍ഡിജിറ്റൽ പണമിടപാടു മാത്രമാണു സ്വീകരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഓരോ ഷോപ്പുകളും അണുവിമുക്തമാക്കുന്നുണ്ട്.

ഇടപ്പള്ളി ലുലു മാളിൽ ഇന്നലെ രണ്ടായിരത്തോളം പേർ എത്തി. 90 ശതമാനത്തോളം റീട്ടെയിൽ ഷോപ്പുകളും തുറന്നു. ഒബ്റോൺ മാളിൽ 90 ശതമാനത്തോളം ഷോപ്പുകളും തുറന്നു. മരട് ന്യൂക്ലിയസ് മാളിൽ എല്ലാ ഷോപ്പുകളും പ്രവർത്തിച്ചതായി മാൾ മാനേജർ കെ.പി. ഗോപകുമാർ പറഞ്ഞു. മൂവാറ്റുപുഴയിലെ ഗ്രാൻഡ് സെന്റർ മാളിൽ വളരെ കുറച്ചു കടകൾ മാത്രമാണ് തുറന്നത്. എല്ലാ ഷോപ്പുകളും വരും ദിവസങ്ങളിൽ തുറക്കുമെന്ന് മാൾ അധികൃതർ അറിയിച്ചു.

English Summary: The malls were opened with security preparations.

Related post