പൊളിച്ച ഫ്ലാറ്റു ഉടമകൾക്ക് 46.62 ലക്ഷം രൂപ വീതം തിരികെ ലഭിക്കും

പൊളിച്ച ഫ്ലാറ്റു ഉടമകൾക്ക് 46.62 ലക്ഷം രൂപ വീതം തിരികെ ലഭിക്കും

മരടിൽ സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ച ഫ്ലാറ്റുകളിലെ ഉടമകൾക്കു ശരാശരി 46.62 ലക്ഷം രൂപ തിരികെ ലഭിക്കും. നേരത്തേ ലഭിച്ച 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരവും ചേർത്താണു ഈ തുക. ഇടക്കാല നഷ്ടപരിഹാരത്തിനു പുറമേ ശരാശരി 21.62 ലക്ഷം രൂപ കൂടി ഫ്ലാറ്റ് ഉടമകൾക്ക് അനുവദിക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി തീരുമാനിച്ചു. 244 ഫ്ലാറ്റ് ഉടമകൾക്കാണു തുക ലഭിക്കുക.

ഫ്ലാറ്റ് ഉടമകൾ ബിൽഡർമാർക്കു നൽകിയ തുകയുടെ രേഖകൾ പരിശോധിച്ചതിനു ശേഷമാണു സമിതി ഓരോരുത്തർക്കും ലഭിക്കാനുള്ള ബാക്കി തുക നിശ്ചയിച്ചത്. ഇതനുസരിച്ച് ആൽഫ സെറീനിൽ ശരാശരി 22.81 ലക്ഷം, ഗോൾഡൻ കായലോരത്ത് ശരാശരി 11.66 ലക്ഷം, എച്ച്2ഒ ഹോളിഫെയ്ത്തിൽ ശരാശരി 25.34 ലക്ഷം, ജെയിൻ കോറൽ കോവിൽ ശരാശരി 21.03 ലക്ഷം എന്നിങ്ങനെ ഫ്ലാറ്റ് ഉടമകൾക്ക് ഇനി ലഭിക്കും. ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ഫ്ലാറ്റ് ഉടമകൾക്കു നേരത്തേ ലഭിച്ചിരുന്നു. 249 ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം 62.25 കോടി രൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി സമിതി നേരത്തേ അനുവദിച്ചത്. ഇതിൽ 244 പേർക്കു സംസ്ഥാന സർക്കാർ നഷ്ടപരിഹാര തുക കൈമാറി.

Related post