മരടിൽ  പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയം നിശ്ചയിച്ചു.

മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയം നിശ്ചയിച്ചു.

കൊച്ചി ∙ മരടിൽ സുപ്രീംകോടതി നിർദേശ പ്രകാരം പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയം നിശ്ചയിച്ചു. നാല് ഫ്ലാറ്റുകളിലെ അഞ്ചു ടവറിനായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും.

സ്ഫോടന സമയം

∙കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്: ജനുവരി 11, രാവിലെ 11.00
∙നെട്ടൂർ ആൽഫ സെറീൻ: ജനുവരി 11, രാവിലെ 11.30
∙ നെട്ടൂർ ജെയിൻ കോറൽ കോവ്: ജനുവരി 12, രാവിലെ 11.00
∙ കണ്ണാടിക്കാട് ഗോൾഡൻ കായലോരം: ജനുവരി 12, ഉച്ചയ്ക്ക് 2.00

ഔദ്യോഗികമായ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിശ്ചിത സമയക്രമത്തിൽ ഭേദഗതി ഉണ്ടാകൂവെന്ന് പൊളിക്കുന്നതിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. നിലവിൽ വിള്ളൽ വീണ വീടുകളുടെ അറ്റകുറ്റപ്പണി ഫ്ലാറ്റുകൾ പൊളിക്കാൻ കരാറുള്ള കമ്പനി നിർവഹിക്കുമെന്നും സബ് കലക്ടർ അറിയിച്ചു. സമീപവാസികൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയാണുണ്ടാവുക. ഏതെങ്കിലും കെട്ടിടത്തിനു നാശനഷ്ടമുണ്ടായാൽ വിപണി വിലയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും.

Related post