ജില്ലാ ജയിലിൽ തടവുകാരും ജീവനക്കാരും മാസ്കുണ്ടാക്കുന്നു

ജില്ലാ ജയിലിൽ തടവുകാരും ജീവനക്കാരും മാസ്കുണ്ടാക്കുന്നു

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി മാസ്കുകൾ തയാറാക്കുന്ന തിരക്കിലാണു ജില്ലാ ജയിലിലെ 20 തടവുകാരും 15 ജീവനക്കാരും. വനിതാ ജയിലിലെ 3 തടവുകാരും 5 ജീവനക്കാരും മാസ്കുണ്ടാക്കുന്നു. കുട്ടിയുടുപ്പ് തയ്യൽ യൂണിറ്റിലെ മറ്റ് ഉൽപാദനമെല്ലാം മാറ്റിയാണു മാസ്ക് നിർമാണം.

കുറഞ്ഞ വിലയ്ക്കു നിലവാരമുള്ള മാസ്ക് എന്നതാണു ലക്ഷ്യമെന്നു ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ പറഞ്ഞു. സീപോർട്– എയർപോർട് റോഡിലെ ജയിൽ കൗണ്ടറിൽ നാളെ മുതൽ മാസ്ക് വിതരണം തുടങ്ങും. 5 മുതൽ 10 രൂപ വരെയാണു വില. എറണാകുളം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളും മാസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റത്തവണ പരിശീലനത്തിലൂടെയാണു തടവുകാരെ മാസ്ക് നിർമാണം പഠിപ്പിച്ചത്. 6 തയ്യൽ യന്ത്രങ്ങളാണു മാസ്ക് നിർമാണത്തിന് ഉപയോഗിക്കുന്നത്. നിലവാരമുള്ള തുണി ഉപയോഗിക്കുന്നതിനാൽ പ്രതിരോധ ശക്തി കൂടും. ആവശ്യക്കാർ കൂടിയാൽ കൂടുതൽ തടവുകാരെ മാസ്ക് നിർമാണ യൂണിറ്റിലേക്കു നിയോഗിക്കും.

Related post