ഇന്ത്യ – ശ്രീലങ്ക ആദ്യ 20-20 മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ – ശ്രീലങ്ക ആദ്യ 20-20 മഴ മൂലം ഉപേക്ഷിച്ചു

ഗുവാഹത്തിയിലെ ഇന്ത്യ– ശ്രീലങ്ക ആദ്യ ട്വന്റി20 മത്സരം കനത്ത മഴ മൂലം ഒരോവർ പോലും എറിയാതെ ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തിരുന്നെങ്കിലും ഇതിനു പിന്നാലെ മഴ ആരംഭിക്കുകയായിരുന്നു.

രാത്രി 9.45 വരെ കാത്തെങ്കിലും മഴ കുറയാത്തതിനാൽ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ വച്ചാണ്.

Related post