ലിസി മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ടൗൺ ഹാൾ മെട്രോ സ്‌റ്റേഷൻ

ലിസി മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ടൗൺ ഹാൾ മെട്രോ സ്‌റ്റേഷൻ

ലിസി മെട്രോ സ്റ്റേഷന്റെ പേര് ടൗൺ ഹാൾ മെട്രോ സ്റ്റേഷനായി മാറ്റാനുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഫെബ്രുവരി ഒന്നു മുതൽ പുതിയ പേര് പ്രാബല്യത്തിൽ വരും.

നോർത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം ടൗൺഹാളിനും സമീപമായാണ് നിലവിലെ ലിസി മെട്രോ സ്റ്റേഷൻ. നിലവിലെ പേര് മറ്റ് മെട്രോ സ്റ്റേഷനുകളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ പേര് നിർദേശിച്ചതെന്നും സ്റ്റേഷന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പുതിയ പേരിനായി പരിഗണിച്ചെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) എം.ഡി. അൽകേഷ് കുമാർ ശർമ പറഞ്ഞു.

മെട്രോ സ്റ്റേഷനുകൾക്കുള്ളിലെ മാപ്പുകൾ, നെയിം ബോർഡ്, സൂചനാ ബോർഡുകൾ, ട്രെയിൻ പ്രഖ്യാപനങ്ങൾ തുടങ്ങി ഇനിയുള്ള എല്ലാ ആശയവിനിമയങ്ങളിലും നിലവിലെ പേരിനെ ടൗൺ ഹാൾ മെട്രോ സ്റ്റേഷനായി മാറ്റിസ്ഥാപിക്കുമെന്ന് കെ.എം.ആർ.എൽ. അറിയിച്ചു. പേര് മാറ്റത്തിന് കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡ് നേരത്തെ അംഗീകാരം നൽകിയിരുന്നു. തുടർന്ന് ഇത് സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.

Related post