അറബിക്കടലിൽ ന്യൂനമർദം, കാലവർഷം ജൂൺ 1ന് ആരംഭിക്കാൻ സാധ്യത

അറബിക്കടലിൽ ന്യൂനമർദം, കാലവർഷം ജൂൺ 1ന് ആരംഭിക്കാൻ സാധ്യത

തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ പുതിയ ന്യൂനമർദം മെയ്‌ 31 ഓടെ രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇപ്പോൾ മാലദ്വീപ് കോമോരിൻ ഭാഗങ്ങളിൽ വരെ കാലവർഷം വ്യാപിച്ചു.

അതേസമയം മധ്യപടിഞ്ഞാറൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്രന്യൂന മർദമായി ഒമാൻ -യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മൽസ്യ ബന്ധനം പൂർണമായി നിരോധിച്ചു.

നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണം. ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

Related post