ഒൻപതിൽ അധികം സിം എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ

ഒൻപതിൽ അധികം സിം എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം മന്ത്രാലയം അയച്ചു തുടങ്ങി.

കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്. അധികമായുള്ള സിം കാർഡുകൾ തിരികെ നൽകിയില്ലെങ്കിൽ നേരിട്ട് നോട്ടിസ് നൽകാനാണ് ടെലികോം മന്ത്രാലയത്തിന്റെ തീരുമാനം.

ഒരു വ്യക്തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികൾക്ക് ഉണ്ടാവൂ. എന്നാൽ ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാൾക്കുള്ള സിം കാർഡുകളുടെ പൂർണ വിവരങ്ങൾ ഉണ്ടാകും. ദീർഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകൾ സാധാരണഗതിയിൽ റദ്ദാക്കുകയാണ് പതിവ്.

English Summary: People Who Have More Than Nine Sim Cards Should Return Excess

Related post