പുതുവർഷ രാവിനെ വരവേൽക്കാൻ നഗരത്തിൽ വിവിധ പരിപാടികൾ

പുതുവർഷ രാവിനെ വരവേൽക്കാൻ നഗരത്തിൽ വിവിധ പരിപാടികൾ

പുതുവർഷ രാവിനെ ആഘോഷമാക്കാൻ നഗരത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 7 മുതൽ രാത്രീ 12 വരെ പുതുവത്സര കലാവിരുന്ന് ഒരുക്കുന്നു. ഒക്ടോവിയം ബാൻഡ് ആണ് കലാസന്ധ്യക്ക്‌ നേതൃത്വം നൽകുന്നത്. ഇതോടൊപ്പം മെഗാഷോയും നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.

പുതുവര്ഷത്തോടനുബന്ധിച്ചു എറണാകുളം രാജേന്ദ്ര മൈതാനിയിലും വിവിധ പരിപാടികൾ അരങ്ങേറുന്നു. ഇന്നു വൈകുന്നേരം 6 മണി മുതൽ ഇന്സ്പയർ മീഡിയ ഗ്രൂപ്പും ആർട്സ് ഓഫ് ക്രീയേഷനും ചേർന്നാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകിട്ട് 6 നു ബാലതാരം ദേവനന്ദ , മിസ് ഇന്ത്യ ഫിറ്റ്നസ് റണ്ണറപ് ജിനി ഗോപാൽ, സംവിധായകൻ ഷലീൽ കല്ലൂർ, കന്നഡ നടി പ്രിയദർശിനി എന്നിവർ ചേർന്ന് പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. നൂറോളം മോഡലുകൾ അണിനിരക്കുന്ന ഫാഷൻ ഷോ ആണ് പരിപാടിയുടെ മറ്റൊരു ആകർഷണം. സംഗീത പരിപാടി, ഡിജെ എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

ഫോർട്ട്കൊച്ചിയിലും വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും. രാത്രി 12നു, ബീച്ചിൽ നിർമിച്ചിട്ടുള്ള കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് പുതുവർഷത്തെ വരവേൽക്കുക. നാളെയാണ് പ്രസിദ്ധമായ കൊച്ചിൻ കാർണിവൽ.

Related post