പുത്തൻ നോക്കിയ 5310 ഇന്ത്യയില്‍ അവതരിപ്പിച്ചു

പുത്തൻ നോക്കിയ 5310 ഇന്ത്യയില്‍ അവതരിപ്പിച്ചു

നോക്കിയ 5310 ഫോണുകൾ വീണ്ടും വില്പനക്കെത്തിച്ചു. 2007-ൽ വില്പനക്കെത്തിയ സംഗീതാസ്വാദകർക്ക് സ്പെഷ്യൽ ആയിരുന്ന 5310 എക്‌സ്പ്രസ് മ്യൂസിക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുത്തൻ നോക്കിയ 5310 തയ്യാറാക്കിയിരിക്കുന്നത്. 

ഫീച്ചർ ഫോൺ ആയതുകൊണ്ട് തന്നെ 3,399 രൂപ മാത്രമാണ് പുത്തൻ നോക്കിയ 5310-യുടെ വില. യഥാർത്ഥ യഥാർത്ഥ 5310 എക്‌സ്പ്രസ് മ്യൂസിക്കിന് സമാനമായി ഡ്യുവൽ ടോൺ നിറങ്ങളായ വൈറ്റ്/റെഡ്, ബ്ലാക്ക്/റെഡ് എന്നിങ്ങനെ രണ്ട് കളർ കോമ്പിനേഷനിലാണ് പുത്തൻ മോഡൽ വില്പനക്കെത്തിയിരിക്കുന്നത്. ഈ മാസം 23 മുതൽ ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ആമസോൺ മുഖേനയോ, നോക്കിയ ഓൺലൈൻ സ്റ്റോർ വഴിയോ പുത്തൻ നോക്കിയ 5310 വാങ്ങാം.

ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളും കീപാഡുമുള്ള 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയാണ് പുത്തൻ നോക്കിയ 5310-യ്ക്ക്. ഡ്യുവൽ സിം സംവിധാനമുള്ള ഫോണിന് 8 എം‌ബി റാമുമായി ബന്ധിപ്പിച്ച മീഡിയടെക് MT6260A SoC പ്രോസസ്സർ ആണ് കരുത്ത് പകരുന്നത്. നോക്കിയ സീരീസ് 30+ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഫോണിന് 16 എംബിയുടെ ഇന്റെർനൽ സ്റ്റോറേജ് ആണ്.

മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് കപ്പാസിറ്റി 32 ജിബി വരെ വർദ്ധിപ്പിക്കാം. വശങ്ങളിൽ തന്നെ ശബ്ദസംവിധാനങ്ങൾക്കുള്ള ബട്ടണുകൾ, സ്പീക്കറുകൾ, വയർലെസ്സ് എഫ്എം റേഡിയോ എന്നിവ പുത്തൻ 5310-ൽ ചേർത്തിട്ടുണ്ട്. 1,200 mAh റിമൂവബിൾ ബാറ്ററിയുള്ള പുത്തൻ നോക്കിയ 5310-യ്ക്ക് 20 മണിക്കൂർ നേരത്തെ ടോക്ക് ടൈമും 22 ദിവസത്തെ ബാറ്ററി ബാക്കപ്പ് (സ്റ്റാൻഡ് ബൈ) ടൈമും ആണ് നോക്കിയ അവകാശപ്പെടുന്നത്.

English Summary: New Nokia 5310 launched in India

Related post