ഓൺലൈൻ ക്ലാസുമായി പ്രവർത്തനങ്ങൾ തുടരാൻ കുസാറ്റ്

ഓൺലൈൻ ക്ലാസുമായി പ്രവർത്തനങ്ങൾ തുടരാൻ കുസാറ്റ്

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അക്കാദമിക് പ്രവർത്തനങ്ങൾ തുടരാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല തീരുമാനിച്ചു. 

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥികളുമായി സംവദിക്കാനും പാഠഭാഗങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാൻ സർവകലാശാല വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനമായി. 

ഓൺലൈൻ അധ്യാപന രീതിയിലൂടെ സെമസ്റ്ററിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 15 മുതൽ പരീക്ഷകൾ നടത്താനുദ്ദേശിക്കുന്നതായി വൈസ്ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ അറിയിച്ചു.

Related post