ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ ഡെലിവറി രാത്രി 8 വരെയാക്കി

ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ ഡെലിവറി രാത്രി 8 വരെയാക്കി

ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടലുകളുടെ ടേക്ക് എവെ കൗണ്ടറുകളില്‍നിന്നു പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും  ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറിയുടെ സമയപരിധി രാത്രി എട്ടു വരെയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകളില്‍നിന്നു പാഴ്‌സൽ വാങ്ങാനുള്ള സമയം വൈകിട്ട് അഞ്ചു വരെ ആയിരിക്കും. ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് രാത്രി എട്ടുവരെ അനുവദിച്ചിരിക്കുന്നത്.  ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ രാത്രി 9 മണിക്കു മുമ്പ് ജോലി അവസാനിപ്പിക്കണം.

Related post