കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ഹൈക്കോടതി

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദേശം നല്‍കിയത്. കര്‍ണാടകം മണ്ണിട്ട് അടച്ച കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തെ അതിര്‍ത്തി എത്രയും വേഗം തുറക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ് ദേശീയ പാത വരുന്നത്. അതിനാല്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

ഉത്തരവ് നടപ്പാക്കുന്നതില്‍ ഒരു തരത്തിലുള്ള താമസവും ഉണ്ടാകരുത്. നിരവധിയാളുകള്‍ക്ക് ചികിത്സയ്ക്കും മറ്റുമായി മംഗലാപുരത്തേക്ക് പോകേണ്ടതുണ്ട്. ഒരു ജീവന്‍ പോലും ഇനി നഷ്ടപ്പെടരുതെന്നും ഉത്തരവില്‍ പറയുന്നു. ഇരു സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാകണം. അതേസമയം, അതിര്‍ത്തി തുറക്കുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകം സുപ്രിംകോടതിയെ സമീപിച്ചേക്കും. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയമായതിനാല്‍ സുപ്രിംകോടതിയാണ് വിഷയത്തില്‍ തീരുമാനം പറയേണ്ടതെന്ന് കര്‍ണാടകം നേരത്തെ പറഞ്ഞിരുന്നു.

Related post