മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതൽ

മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതൽ

സംസ്ഥാനത്തെ മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതൽ തുറന്നു പ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റസ്റ്ററന്റുകളിൽ ഇരുന്നു കഴിക്കാം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തുറക്കുന്നതിന് മുൻപ് അവ അണുവിമുക്തമാക്കണം. മാളുകളിൽ വിസ്തീർണം അനുസരിച്ച് ഒരു സമയം എത്രപേർ എന്നു തീരുമാനിക്കണം. ലിഫ്റ്റുകളില്‍ ഓപ്പറേറ്റർമാരുണ്ടാകണം. ഗോവണിപ്പടികളിൽ പിടിച്ചു കയറരുത്. മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്.

റസ്റ്ററൻറുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ആഹാരം കഴിക്കാം. ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ജീവനക്കാരുടെ താപനില പരിശോധിക്കണം. ബുഫെ നടത്തുമ്പോൾ അകലം പാലിക്കണം. മെനു കാർഡുകൾ ഒരാൾ ഉപയോഗിച്ചാൽ നശിപ്പിക്കണം. തുണി കൊണ്ടുള്ള നാപ്കിന് പകരം പേപ്പർ നാപ്കിൻ ഉപയോഗിക്കണം. റസ്റ്ററന്റുകളിൽ ഭക്ഷണം വിളമ്പുന്നവർ മാസ്കും കയ്യുറയും ധരിക്കണം. ഷോപ്പിങ് മാളുകളിലെ ഫുഡ് കോർട്ടിലും റസ്റ്ററന്റുകളിലും സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ അനുവദിക്കാം. ജീവനക്കാർ മാസ്കും കയ്യുറയും ധരിക്കണം. ഡിജിറ്റലായി പണം കൈമാറണം. ടേബിൾ അണുവിമുക്തമാക്കണം.

English Summary: Malls and restaurants from June 9th

Related post