പാലാരിവട്ടം മേൽപാലം പുനർനിർമാണം, ഇന്നു മുതൽ ഗതാഗത നിയന്ത്രണം

പാലാരിവട്ടം മേൽപാലം പുനർനിർമാണം, ഇന്നു മുതൽ ഗതാഗത നിയന്ത്രണം

പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണം ഇന്നു രാവിലെ 10 മുതൽ നിലവിൽ വരുമെന്നു സിറ്റി ഡിസിപി ജി. പൂങ്കുഴലി അറിയിച്ചു. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണു നിയന്ത്രണം. ഈ ദിവസങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും പോരായ്മകളും വിലയിരുത്തിയ ശേഷം മാറ്റങ്ങളോടെ നിയന്ത്രണം പൂർണതോതിൽ നടപ്പാക്കും.

എറണാകുളത്തു നിന്ന് കാക്കനാടേക്കു പോകുമ്പോൾ സിവിൽ ലൈൻ റോഡ് വഴി പാലാരിവട്ടം ബൈപാസ് ജംക്‌ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞു കുക്കറി റെസ്‌റ്റോറന്റിനു സമീപത്തു നിന്ന് യുടേൺ എടുത്ത് ആലിൻചുവട് വഴി കാക്കനാടേക്ക് പോകണം. ഇതിനു പകരം പാലാരിവട്ടം- ഇടപ്പള്ളി റോഡും ഉപയോഗിക്കാം. ഇടപ്പള്ളി ജംക്‌ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് എൻഎച്ച് 66 വഴി സിവിൽലൈൻ റോഡിൽ എത്തും.

കാക്കനാട് നിന്ന് എറണാകുളത്തേക്കുള്ള വാഹനങ്ങൾ സിവിൽലൈൻ റോഡ് വഴിവന്ന് ആലിൻചുവട്ടിൽ നിന്ന് പാലാരിവട്ടം ബൈപാസ് ജംക്‌ഷനിലെത്തി ഇടത്തേക്കു തിരിഞ്ഞു കലൂർ ടയേഴ്‌സിനു സമീപത്തു നിന്നു യുടേൺ എടുത്ത് എറണാകുളത്തേക്കു പോകാം.സീപോർട് – എയർപോർട് റോഡ് വഴിയും പോകാം. ഈച്ചമുക്കിൽ നിന്നു തുതിയൂർ റോഡ് വഴി വെണ്ണലയിൽ എത്തി, ഇവിടെ നിന്നു പുതിയ റോഡ് വഴി എൻഎച്ച് 66 ൽ പ്രവേശിക്കണം. ഇവിടെ നിന്നു ചക്കരപ്പറമ്പിൽ എത്തി തമ്മനം-പുല്ലേപ്പടി റോഡ് വഴി കതൃക്കടവ് എത്താം.

English Summary: palarivattom bridge traffic diversion

Related post