പാലാരിവട്ടം പാലം ഇരുചക്ര, ചെറു വാഹനങ്ങൾക്കു തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു

പാലാരിവട്ടം പാലം ഇരുചക്ര, ചെറു വാഹനങ്ങൾക്കു തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു

പാലാരിവട്ടം പാലം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കെങ്കിലും തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പൊളിക്കുന്നതു വരെ കാറുകളും ചെറുവാഹനങ്ങളും കടന്നു പോയാൽ അത്രയും ഗതാഗത തടസം നീങ്ങി കിട്ടുമെന്നു ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ദേശീയ പ്രസിഡന്റ് എം.ആർ.രാജേന്ദ്രൻ നായർ പറയുന്നു.പാലത്തിൽ അടിയന്തരമായി ഭാര പരിശോധന നടത്തുക, ചെറുവാഹനങ്ങൾ കടത്തി വിട്ട് ഗതാഗത കുരുക്ക് പരിഹരിക്കുക, സർക്കാർ പുകമറ സൃഷ്ടിക്കുന്നതു അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  6ന് പാലത്തിലേക്ക് ജനകീയ മാർച്ചും ധർണ്ണയും നടത്തുമെന്നു നേതാക്കള്‍ പറഞ്ഞു. കോടതി നിര്‍ദേശിച്ച പരിശോധന നടത്താൻ സർക്കാർ തയാറാകണമെന്നു സംഘടന തൃക്കാക്കര മണ്ഡലം പ്രസിഡന്റ് സക്കീർ തമ്മനം പറഞ്ഞു. 

പാലാരിവട്ടം പാലം പഞ്ചവടി പാലമാണെന്നു വ്യാപകമായി പ്രചരിപ്പിക്കുന്ന സർക്കാർ എന്ത് കൊണ്ടാണു പാലത്തിൽ ബലക്ഷയം സംബന്ധിച്ചു ഭാര പരിശോധന (ലോഡ് ടെസ്റ്റ് ) നടത്തണമെന്ന ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച്, ഡിവിഷൻ ബഞ്ച് വിധികളെ എതിർത്തു സുപ്രീം കോടതിയിൽ പോകുന്നതെന്നു  ജനങ്ങളോടു വ്യക്തമാക്കണം. ലോകത്ത് ഇന്ന് ഒരു പാലത്തിനു ബലക്ഷയം ഉണ്ടെങ്കിൽ അതു തീരുമാനിക്കാനുളള മാർഗം ഭാര പരിശോധനയാണെന്നിരിക്കെ പാലത്തിന്റെ ബലക്ഷയം അറിയാനും നടപടിയെ നിന്നു രക്ഷപ്പെടാൻ എന്തു കൊണ്ടാണു സർക്കാർ ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രചാരണ ആയുധമായി പാലാരിവട്ടം പാലത്തെ ഉപയോഗിക്കാനാണു പിണറായി സർക്കാർ ശ്രമിക്കുന്നത്. ഒന്നുകിൽ പാലം പൊളിക്കണം, അല്ലെങ്കിൽ പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തി വിടണമെന്നു  P.T Thomas MLA പറഞ്ഞു .

Related post