കൊച്ചിയിൽ  രോഗി ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചുവെന്ന് ആരോപണം

കൊച്ചിയിൽ രോഗി ചികിത്സ കിട്ടാതെ ആംബുലൻസിൽ കിടന്ന് മരിച്ചുവെന്ന് ആരോപണം

കൊച്ചിയിൽ ചികിത്സ കിട്ടാതെ സെക്യൂരിറ്റി ജീവനക്കാരൻ ആംബുലൻസിൽ കിടന്ന് മരിച്ചുവെന്ന് ആരോപണം. ആലുവയിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് രാവിലെ ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലൻസിൽ തന്നെ കിടത്തിയെന്നാണ് ആരോപണം. അത്രയും നേരം കിടന്നിട്ടും ആരും വന്ന് നോക്കിയില്ലെന്നാണ് ആംബുലൻസ് ഡ്രൈവറും നാട്ടുകാരും പറയുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

എന്നാൽ ആരോണം ആലുവ താലൂക്ക് ആശുപത്രി അധികൃതർ തള്ളി. രോഗിയെ ഫീവർ ഒപിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കൂടെ വന്നവർ ഇത് സമ്മതിച്ചില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. രോഗിക്ക് കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സുരക്ഷക്രമീകരണങ്ങൾ ഇല്ലാതെ ചികിത്സിക്കാനാകില്ലെന്നാണ് വിശദീകരണം. പനി ഒപിയിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പിപിഇ കിറ്റ് ധരിച്ച് ഡോക്ടർമാർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. 

Related post